 
മൂവാറ്റുപുഴ: കേരള സ്റ്റേറ്റ് ലൈബ്രേറിയൻസ് യൂണിയൻ മൂവാറ്റുപുഴ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂവാറ്റുപുഴ ടൗൺ യു.പി സ്കൂളിൽ ലോക തപാൽദിനാഘോഷം സംഘടിപ്പിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് കെ.ജി. ബീന ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി ജയ്സൺ കക്കാട് അദ്ധ്യക്ഷനായി. ലൈബ്രേറിയൻമാരായ ടി.കെ. അരുൺ, റാണി സാബു, ബിനി മുരളീധരൻ, സാലി, മൊഹലീസ് എന്നിവർ സംസാരിച്ചു. സ്നേഹത്തൂലിക 2കെ 24 പരിപാടിയുടെ ഭാഗമായി താലൂക്കിലെ എല്ലാ ലൈബ്രേറിയൻമാരും പ്രശസ്ത എഴുത്തുകാർക്ക് സന്ദേശം അയച്ചു. ഇതോടൊപ്പം ടൗൺ സ്കൂളിലെ കുട്ടികളും എഴുത്തുകാർക്ക് തപാൽ ദിനാശംസ സന്ദേശം അയച്ചതായി സ്കൂൾ അധികൃതർ അറിയിച്ചു.