കൊച്ചി: തമിഴ്‌നാട് സ്വദേശിയായ യുവാവിനെ ഏലൂർ മഞ്ഞുമ്മൽ റോഡിൽ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് കിള്ളിക്കുറിശി വിനായർകോവിൽ സ്ട്രീറ്റിൽ പ്രഭുവിന്റെ (40) മൃതദേഹമാണ് മഞ്ഞുമ്മൽ ബിവറേജസിന് സമീപമുള്ള കാനക്കരികിൽ നിന്ന് പൊലീസ് കണ്ടെടുത്തത്. മരണകാരണം വ്യക്തമായിട്ടില്ല. ഇയാളും കുടുംബവും നാളുകളായി മഞ്ഞുമ്മലാണ് താമസിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം മഞ്ഞുമ്മൽ സെന്റ് ജോസഫ്‌സ് ആശുപത്രി മോർച്ചറിയിൽ.

ഇന്ന് രാവിലെ പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.