vijayakumaran-nair
കൺസ്യൂമേഴ്‌സ് ഫെഡറേഷൻ ഒഫ് കേരള സംസ്ഥാന നേതൃസംഗമത്തിൽ ചെയർമാൻ കെ.ജി. വിജയകുമാരൻ നായർ സംസാരിക്കുന്നു

ആലുവ: നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം തടയാൻ സർക്കാർ ഇടപെടണമെന്ന് കൺസ്യൂമേഴ്‌സ് ഫെഡറേഷൻ ഒഫ് കേരള (സി.എഫ്.കെ) സംസ്ഥാന നേതൃസംഗമം ആവശ്യപ്പെട്ടു. ചെയർമാൻ കെ.ജി.വിജയകുമാരൻ നായർ അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി സക്കരിയ പള്ളിക്കണ്ടി, എൻ. ഗോപാലകൃഷ്ണൻ, ഗഫൂർ ടി. മുഹമ്മദ് ഹാജി, പി.ബി. ആനന്ദവല്ലി, നുസൈഫ മജീദ്, സാവിത്രി മാധവൻ, കെ.പി. അബ്ദുൽ ലത്തീഫ്, ജില്ലാ പ്രസിഡന്റുമാരായ ഗോപാല കൃഷ്ണൻ നന്ത്യാലത്ത്,​ മനോജ് പട്ടാട്, കെ.എം. സുബൈർ, മുരളീധരൻ നായർ, ആന്റണി തോമസ്, കെ.എസ്. ഹീര, കലൈവാണി സോമൻ, ആരിഫാ മുഹമ്മദ്, അഫ്സത്ത് മജീദ്, രമ മോഹൻ, ടി.കെ. ഷാജിത തുടങ്ങിയവർ സംസാരിച്ചു.