പറവൂർ: പറവൂ‌‌ർ ഉപജില്ലാ സ്കൂൾ ശാസ്ത്രോത്സവത്തിൽ 884 പോയിന്റുമായി പുല്ലംകുളം ശ്രീനാരായണ ഹയർസെക്കൻഡറി സ്‌കൂൾ ഓവറോൾ ചാമ്പ്യൻമാരായി. 634 പോയിന്റുമായി മൂത്തകുന്നം എസ്.എൻ.എം ഹയർസെക്കൻഡറി സ്‌കൂൾ രണ്ടാം സ്ഥാനവും 560 പോയിന്റോടെ നന്ത്യാട്ടുകുന്നം എസ്‌.എൻ.വി സംസ്‌കൃതം ഹയർസെക്കൻഡറി സ്‌കൂൾ മൂന്നാം സ്ഥാനവും നേടി. ഗണിതശാസ്ത്ര, സാമൂഹിക ശാസ്ത്ര, പ്രവൃത്തിപരിചയ, ഐ.ടി മേളകളുടെ പ്രധാന വേദി സെന്റ് അലോഷ്യസ് ഹൈസ്‌കൂളായിരുന്നു. ശാസ്ത്രമേള മാർഗ്രിഗോറിയസ് സ്‌കൂളിലാണ് നടന്നത്. വിവിധ വിഭാഗങ്ങളിലായി രണ്ടായിരത്തി അഞ്ഞൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു. സമാപന സമ്മേളനം നഗരസഭാ ചെയർപേഴ്സൺ ബീന ശശിധരൻ ഉദ്ഘാടനം ചെയ്‌തു. കൗൺസിലർ എൻ.ഐ. പൗലോസ് അദ്ധ്യക്ഷനായി. കെ.ജെ. ഷൈൻ, നിഖില ശശി, പി.ആർ. സുനിൽ, ബിന്ദു ലെക്സ്‌സിഷ്, ബിനോയ് ആന്റു സ്രാമ്പിക്കൽ എന്നിവർ സംസാരിച്ചു. ശാസ്ത്രമേളയുടെ ലോഗോ തയാറാക്കിയ കരിമ്പാടം ഡി.ഡി. സഭ ഹൈസ്‌കൂൾ വിദ്യാർത്ഥിനി പവിത്രയ്ക്ക് സമ്മാനം നൽകി.