h

ചോറ്റാനിക്കര: എസ്.എൻ.ഡി.പി യോഗം കെ ആർ. നാരായണൻ സ്മാരക തലയോലപ്പറമ്പ് കൈപ്പട്ടൂർ ശാഖയുടെ ആദ്യ കാല നേതാക്കളെ ആദരിച്ചു. ഇതോടനുബന്ധിച്ചു ചേർന്ന സമ്മേളനം യൂണിയൻ സെക്രട്ടറി എസ്. ഡി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌ സുകുമാരൻ അദ്ധ്യക്ഷനായി. ദീർഘകാലം ശാഖാ പ്രസിഡന്റ്‌ ആയിരുന്ന ഒ.കെ.കേശവൻ, ദാമോദരൻ മാസ്റ്റർ എന്നിവരെയാണ് യൂണിയൻ സെക്രട്ടറി പൊന്നാട അണിയിച്ച് ആദരിച്ചത്. ശാഖാ സെക്രട്ടറി ടി. കെ.ശശീന്ദ്രൻ, വൈസ് പ്രസിഡന്റ്‌ ടി.സി.സജികുമാർ, ശാന്തി മധുസൂദൻ തുടങ്ങിയവർ നേതൃത്വം നൽകി.