benz2

കൊച്ചി: ആഡംബര കാർ നിർമ്മാതാക്കളായ മെഴ്‌സിഡസ് ബെൻസിന്റെ സെഡാൻ മോഡലായ ലോംഗ് വീൽബേസ് ഇ ക്ലാസ് പുറത്തിറങ്ങി. 57,000 യൂനിറ്റുകൾ വിറ്റുപോയ ഇ ക്ലാസിന്റെ ആറാമത്തെ പതിപ്പാണ് എൽ.ഡബ്ല്യൂ.ബി (ലോംഗ് വീൽബേസ്).

അത്യാധുനിക സംവിധാനങ്ങൾ, ആഡംബര ഇന്റീരിയറുകൾ, അതുല്യമായ സുഖം തുടങ്ങിയവ എൽ.ഡബ്ല്യൂ.ബി ഇ ക്ലാസ് നൽകുന്നു. ഇ 200, ഇ 220, ഇ 450 4മാറ്റിക് എന്നീ മോഡലുകളിൽ ലഭിക്കും.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മികവോടെ സീറോ ലെയർ മൂന്നാം തലമുറ എംബക്‌സ് സൂപ്പർ സ്‌ക്രീനാണ് കാറിനുള്ളത്. 12 ഡിസ്‌പ്ലേ സ്റ്റൈലുകളിൽ ഡിജിറ്റൽ ഇന്ററാക്ഷനും പേഴ്‌സനലൈസേഷനും ലഭിക്കും. റിയർ സീറ്റ് സ്‌പേസ് 3094 എം.എമ്മാണ്. സീറ്റ് 36 ഡിഗ്രി ചരിക്കാം. മികച്ച കാൽ സപ്പോർട്ട്, നെക്ക് പില്ലോ, വൈദ്യുത സഹായ സൺ ബ്ലൈൻഡ് തുടങ്ങിയവയുണ്ട്.

കാറിനകത്ത് വീഡിയോ കോളുകൾക്കായി സെൽഫി ക്യാമറയുണ്ട്. 730 വാട്ട് പവർ ഔട്ട്പുട്ട് സമ്മാനിക്കുന്ന 17 സ്പീക്കറുകളും നാല് എക്‌സൈറ്റേഴ്‌സുമായി മികച്ച ബർമെസ്റ്റർ 4ഡി സറൗണ്ട് സൗണ്ട് സിസ്റ്റമാണ് കാറിന്. ഡ്രൈവറുടെ കാൽമുട്ടിന്, സെന്റർ എന്നിവ ഉൾപ്പെടെ എട്ട് എയർബാഗുകളുണ്ട്. ബ്ലൈൻഡ് സ്‌പോട്ട് അസിസ്റ്റ്, പ്രിസെയ്ഫ് സുരക്ഷാ സംവിധാനം തുടങ്ങിയവയുമുണ്ട്.

വില

ഇ 200 : 78.5 ലക്ഷം രൂപ

ഇ 220ഡി 81.5 ലക്ഷം രൂപ

ഇ 450 4മാറ്റിക്ക് 92.5 ലക്ഷം രൂപ

ജൂലായ്, സെപ്തംബർ പാദത്തിൽ മെഴ്‌സിഡസിനുണ്ടായ റെക്കാഡ് വളർച്ച ജനങ്ങളുടെ വിശ്വാസ്യതയാണ് അടയാളപ്പെടുത്തുന്നത്.

സന്തോഷ് അയ്യർ

മാനേജിംഗ് ഡയക്ടർ ആൻഡ് സി.ഇ.ഒ

മെഴ്സിഡസ് ബെൻസ്