 
കൊച്ചി: മുല്ലപ്പെരിയാർ ഏകോപന സമിതിയുടെ നേതൃത്വത്തിൽ മുല്ലപ്പെരിയാർ ഡാമിന് 129 വർഷം തികയുന്നതിന്റെ ഓർമപ്പെടുത്തൽ യോഗവും ജനജാഗരണ ജാഥയും നടത്തി. കാലടി ടൗണിൽ നടന്ന യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്തു. ഏകോപന സമിതി അദ്ധ്യക്ഷൻ ആർ.ബി.എസ്. മണി അദ്ധ്യക്ഷനായി. ജനജാഗരണ ജാഥയുടെ ഫ്‌ളാഗ് ഓഫ് കാലടി പഞ്ചായത്ത് പ്രസിഡന്റ് ഷൈജൻ തോട്ടപ്പിള്ളി നിർവഹിച്ചു.
നാദിർഷാ ഒക്കൽ, സാബു ജോസ്, വി.ബി. ശശി, അഡ്വ. സോനു അഗസ്റ്റിൻ എന്നിവർ സംസാരിച്ചു. തുടർന്ന് ആലുവയിൽ കൂടിയ യോഗം ശ്രീമൻ നാരായണൻ ഉദ്ഘാടനം ചെയ്തു. ഏലൂർ ഗോപിനാഥ് അദ്ധ്യക്ഷനായി.
തുടർന്ന് ജാഥ വൈപ്പിൻ മേഖലയിൽ ഉപവാസം തുടരുന്ന മുല്ലപ്പെരിയാർ ടണൽ സമരസമിതിക്ക് അഭിവാദ്യം അർപ്പിച്ചു. യോഗം ജോർജ് ജോസഫ് വാത്തപ്പിള്ളി ഉദ്ഘാനം ചെയ്തു. രമേഷ് രവി അദ്ധ്യക്ഷനായി. ചടങ്ങിൽ ടണൽ സമിതി പ്രവർത്തകരെ ആദരിച്ചു. ഹൈക്കോടതി ജംഗ്ഷനിലെത്തിയ ജാഥ അഡ്വ. ഡാൽബി ഇമ്മാനുവൽ ഉദ്ഘാടനം ചെയ്തു. ആർ.ബി.എസ്. മണി അദ്ധ്യക്ഷനായി. തുടർന്ന് മറൈൻ ഡ്രൈവിൽ ജനങ്ങളുടെ പ്രതിഷേധ ജ്വാല തെളിച്ചു.