കൊച്ചി: ഒക്യുപേഷണൽ തെറാപ്പി മാസാചരണത്തിന്റെ ഭാഗമായി പാലാരിവട്ടത്തെ പ്രയത്‌ന നിർദ്ധനരായ കുട്ടികൾക്കും രക്ഷിതാക്കൾക്കും സൗജന്യ പരിശോധന നടത്തുന്നു. വികസനപരവും പഠനപരവുമായ ബുദ്ധിമുട്ടുകൾ നേരിടുന്നവരുടെ ശാരീരികവും വൈജ്ഞാനികവും പഞ്ചേന്ദ്രിയ സംബന്ധവുമായ കഴിവുകളും വർദ്ധിപ്പിക്കുന്നതിൽ ഒക്യുപേഷണൽ തെറാപ്പി പങ്ക് വഹിക്കുന്നു. സൗജന്യ പരിശോധനയിൽ പങ്കെടുക്കാൻ 90745 56598 എന്ന നമ്പരിൽ ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.