sahakaranam

കൊച്ചി: നവംബർ 14 ന് നടക്കുന്ന 71 -മത് അഖിലേന്ത്യ സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിനായുള്ള സ്വാഗതസംഘം ഓഫീസിന്റെ പ്രവർത്തനം ഇന്ന് ആരംഭിക്കും. ഉച്ചയ്ക്ക് മൂന്നിന് കളമശേരി സർവീസ് സഹകരണ ബാങ്ക് കെട്ടിടത്തിൽ കേരള ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കൽ ഓഫീസ് ഉദ്ഘാടനം ചെയ്യും.
കളമശേരി ആഷിസ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന സഹകരണ വാരാഘോഷത്തിന്റെ രക്ഷാധികാരികളായി മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് അഡ്വ. വി.ഡി. സതീശൻ, മന്ത്രി വി.എൻ. വാസവൻ, മന്ത്രി പി. രാജീവ് എന്നിവരടങ്ങുന്ന സ്വാഗത സംഘം രൂപീകരിച്ചു.