കാലടി: മഞ്ഞപ്ര ഗ്രാമക്ഷേമം ലൈബ്രറിയിലെ ബാലവേദിയുടെ ആഭിമുഖ്യത്തിൽ നവരാത്രി കളിയരങ്ങ് പരിപാടി സംഘടിപ്പിച്ചു. ബാല സാഹിത്യകാരൻ പ്രശാന്ത് വിസ്മയ ഉദ്ഘാടനം ചെയ്തു.സംഗീത സംവിധായകൻ ഉൻമേഷ് പണ്ഡിതർ, സംഗീത അദ്ധ്യാപകൻ ഫിലിപ് ആശിർവാദം, ഗായിക ഓക്സീലിയ ഫിലിപ്, ഗായകൻ ജാക്സൺ ഫിലിപ്, വാദ്യകലാകാരൻമാരായ അനന്തകൃഷ്ണൻ, ഉണ്ണിക്കൃഷ്ണൻ എന്നിവർ പരിപാടികൾ അവതരിപ്പിച്ചു. മുഖ്യപ്രഭാഷണം നടത്തി. ഗ്രാമക്ഷേമം ലൈബ്രറി പ്രസിഡന്റ് സജീവ് അരീക്കൽ അദ്ധ്യക്ഷനായി. ടി.എൽ. പ്രദീപ്, ലൈബ്രറി സെക്രട്ടറി കെ.കെ. വിജയൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സി. വി. അശോക് കുമാർ, അൽഫോൻസ ഷാജൻ,ബാലവേദി പ്രസിഡന്റ് സൗപർണിക ഉദയകുമാർ, സെക്രട്ടറി സി.എസ്. മീനാക്ഷി, സന്തോഷ് പുതുവാശേരി, ജിനി തര്യൻ, ജലജ മാധവൻ, പി.ആർ. ആനന്ദ്, ബെന്നി മരോട്ടിക്കുടി എന്നിവർ സംസാരിച്ചു.