ഇലഞ്ഞി: ഇലഞ്ഞി ആലപുരത്ത വയോധികർ അടക്കം അഞ്ചു പേർക്ക് കടന്നൽ കുത്തേറ്റു. തച്ചോലക്കുഴിയിൽ ഔസേപ്പ് (79) മകൻ പീറ്റർ (40), കോട്ടുകണ്ടതിൽ അപ്പച്ചൻ (80), ഔസേപ്പ് (55), തച്ചോലക്കുഴി ഷൈബിൻ (40), എന്നിവർക്കാണ് പരിക്കേറ്റത്. കടന്നൽ കുത്തേറ്റവരെ ഫയർ ഫോഴ്സ് വാഹനത്തിലും ആംബുലൻസിലുമായി മോനിപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപ്രതീക്ഷിതമായാണ് കടന്നൽ ആക്രമണമുണ്ടായതെന്ന് നാട്ടുകാർ പറഞ്ഞു. ഫയർഫോഴ്സ് സംഘം നടത്തിയ തിരച്ചിലിൽ മരത്തിലുണ്ടായിരുന്ന കടന്നൽക്കൂട് കണ്ടെത്തി.