കൂത്താട്ടുകുളം: കൂത്താട്ടുകുളം ഉപജില്ലാ ശാസ്ത്രമേള സമാപന സമ്മേളനം നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷ മരിയ ഗൊരേത്തി ഉദ്ഘാടനം ചെയ്തു. കൂത്താട്ടുകുളം ഗവ.യു.പി സ്കൂളിൽ നടന്ന സമ്മേളനത്തിൽ കൗൺസിലർ പി.ആർ. സന്ധ്യ. എ.ഇ.ഒ ബോബി ജോർജ് , ടി.വി. മായ, മനോജ് കരുണാകരൻ, ഹണി റെജി, എം.കെ. ഹരികുമാർ, സിന്ദുബേബി, ബിൻസി അഗസ്റ്റിൻ എന്നിവർ സംസാരിച്ചു.
എൽ.പി, യു.പി വിഭാഗങ്ങളിൽ കൂത്താട്ടുകുളം ഗവ. യു.പി സ്കൂൾ ഓവറോൾ കിരീടം നേടി. എസ്.പി.എൽ.പി മുത്തോലപുരം,എൽ.എഫ്.എച്ച്.എസ് വടകര സ്കൂളുകൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഹൈസ്കൂൾ വിഭാഗത്തിൽ കൂത്താട്ടുകുളം ഇൻഫന്റ് ജീസസ് ഒന്നാമതും ഇലഞ്ഞി സെന്റ് പീറ്റേഴ്സ് സ്കൂൾ രണ്ടാം സ്ഥാനവും നേടി. ഹയർസെക്കൻഡറി വിഭാഗത്തിൽ വടകര സെന്റ് ജോൺസിനാണ് ഒന്നാം സ്ഥാനം. പാലക്കുഴ ഗവ മോഡൽ സ്കൂൾ രണ്ടാമതെത്തി. കൺവീനർ അഭിലാഷ് വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു.