 
കാലടി: നീലീശ്വരം വിന്നേഴ്സ് കോളേജിൽ ഗാന്ധി ജയന്തി പ്രവൃത്തി പരിചയ ഫുഡ് ഫെസ്റ്റ് മത്സരം നടത്തി. ക്ലാസ് അടിസ്ഥാനത്തിലാണ് മത്സരം സംഘടിപ്പിച്ചത്. മലയാറ്റൂർ- നീലീശ്വരം പഞ്ചായത്ത് മെമ്പർമാരായ മിനി സേവ്യർ, വിജി റെജി, സതി ഷാജി എന്നിവർ ഫല പ്രഖ്യാപനം നടത്തുകയും ഗാന്ധി സന്ദേശം നൽകുകയും ചെയ്തു. പ്രിൻസിപ്പൽ വി.കെ. ഷാജി അദ്ധ്യക്ഷനായി. മാനേജർ കെ.എൻ. സാജു, വി.എസ്. ജിഷ്ണു, പി.ജെ .ജിന്റോ, ലക്ഷ്മി എം. രാജ്, കെ.എം. സൗമ്യ, അഭിജിത് ബിനു, ആതിര രാഹുൽ, മരിയ തോമസ്, എം.ടി. ഷിജി എന്നിവർ നേതൃത്വം നൽകി.