sahodaya

കൊച്ചി: സി.ബി.എസ്.ഇ. കൊച്ചി സഹോദയ കലോത്സവത്തിന് തിങ്കളാഴ്ച തിരി തെളിയും. തിരുവാണിയൂരിലെ കൊച്ചിൻ റിഫൈനറീസ് സ്കൂളിലും പരമഭട്ടാര കേന്ദ്രീയ വിദ്യാലയത്തിലുമാണ് വേദികൾ. 26 സ്റ്റേജുകളിലായി 4 കാറ്റഗറികളിൽ 140 ഇനങ്ങളിൽ മത്സരം നടക്കും. 43 സ്കൂളുകളിൽ നിന്ന് 3200 മത്സരാർത്ഥികൾ പങ്കെടുക്കും. തിങ്കളാഴ്ച രാവിലെ 9 മണിക്ക് ചലച്ചിത്ര താരം മുത്തുമണി കലോത്സവത്തിന് തിരി തെളിക്കും.
ഉദ്ഘാടന ചടങ്ങിൽ കൊച്ചി സഹോദയ പ്രസിഡന്റും കൊച്ചിൻ റിഫൈനറീസ് സ്കൂൾ പ്രിൻസിപ്പലുമായ വിനുമോൻ മാത്യു അദ്ധ്യക്ഷത വഹിക്കും. വി.പ്രതിഭ, എം.ആർ.രാഖി പ്രിൻസ്, ഇ.പാർവതി എന്നിവർ സംസാരിക്കും. 16 ന് സമാപിക്കും