highcourt

കൊച്ചി: ശബരിമല, മാളികപ്പുറം മേൽശാന്തി നറുക്കെടുപ്പ് നടപടികളുമായി മുന്നോട്ടുപോകാൻ ഹൈക്കോടതിയുടെ അനുമതി. അതേസമയം, മതിയായ പൂജാപരിചയം ഇല്ലെന്ന് കണ്ടെത്തിയവരെ നറുക്കെടുപ്പിൽ ഉൾപ്പെടുത്തുന്നത് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ മതിയെന്നും ജസ്റ്റിസ് അനിൽ കെ. നരേന്ദ്രനും ജസ്റ്റിസ് പി.ജി. അജിത്കുമാറും ഉൾപ്പെട്ട ദേവസ്വം ബെഞ്ച് നിർദ്ദേശിച്ചു. അപേക്ഷകർ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് നിശ്ചിതമാതൃകയിൽ സമർപ്പിക്കണമെന്ന മുൻ ഉത്തരവ് കർശനമായി പാലിക്കുന്നില്ലെന്നതും കോടതി വിലയിരുത്തി. 17നാണ് നറുക്കെടുപ്പ്. വിഷയം തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.