അങ്കമാലി: എസ്.എൻ.ഡി.പി യോഗം അങ്കമാലി ശാഖയിലെ ഗുരുമണ്ഡപത്തിൽ പൂജവയ്പ് ചടങ്ങുകൾക്ക് തുടക്കം കുറിച്ചു. ഇന്നലെ വൈകീട്ട് 6 ന് പ്രജീഷ് ശാന്തിയുടെ കാർമ്മികത്വത്തിൽ ഗുരുപൂജയും സരസ്വതീ പൂജയും നടന്നു. തുടർന്ന് നവരാത്രി മഹോത്സവത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും, സരസ്വതീ പൂജയുടെ മാഹാത്മ്യത്തെക്കുറിച്ചും പ്രജീഷ് ശാന്തി പ്രഭാഷണം നടത്തി.