mir-nority
കെ.പി.സി.സി.ന്യൂനപക്ഷ വിഭാഗം അങ്കമാലി ടി.ബി ജംഗ്ഷനിൽ നടത്തിയ പ്രതിഷേധ നില്പ് സമരം മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ സിനി മനോജ് ഉദ്ഘാടനം ചെയ്യുന്നു.

അങ്കമാലി: വിശുദ്ധ ഫ്രാൻസിസ് സേവ്യറിനെക്കുറിച്ചു മോശം പരാമർശം നടത്തിയ ഗോവയിലെ ആർ.എസ്.എസ് മുൻ തലവൻ സുഭാഷ് വെലിങ്കറുടെ വിദ്വേഷ പ്രസ്താവനയിൽ പ്രതിഷേധിച്ച് കെ.പി.സി.സി ന്യൂനപക്ഷ വിഭാഗം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അങ്കമാലി ടി.ബി. ജംഗ്ഷനിൽ പ്രതിഷേധ നില്പ് സമരം നടത്തി. മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ സിനി മനോജ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ചെയർമാൻ അസ്സീസി മഞ്ഞളി അദ്ധ്യക്ഷനായി. മുൻസിപ്പൽ കൗൺസിലർമാരായ റീത്ത പോൾ, പോൾ ജോവർ, ലില്ലി ജോയി, ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. കെ.വി. ജേക്കബ്, ജോഷി പറോക്കാരൻ, ജോർജ് മുണ്ടാടൻ, ഷൈബി പാപ്പച്ചൻ എന്നിവർ പ്രസംഗിച്ചു.