കൊച്ചി​: ചാവറ കൾച്ചറൽ സെന്ററും ആൾ ഇന്ത്യ സേവ് എഡ്യൂക്കേഷൻ കമ്മിറ്റിയും സംയുക്തമായി ചാവറ കൾച്ചറൽ സെന്ററിൽ ഇന്ന് 3.30ന് നാലുവർഷ ബിരുദം ആശയും ആശങ്കയും എന്നി വി​ഷയത്തി​ൽ സെമി​നാർ നടക്കും. ഹിമാചൽ പ്രദേശ് കേന്ദ്ര സർവകലാശാലയി​ലെ പ്രൊഫ. നവനീത് ശർമ ഉദ്ഘാടനം നി​ർവഹി​ക്കും. ചാവറ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് അദ്ധ്യക്ഷത വഹി​ക്കും. ഡോ.ജോർജ് ജോസഫ്, എം.ഷാജർ ഖാൻ, നി​ഖി​ സജി​ തോമസ് എന്നി​വർ സംസാരി​ക്കും.