
മൂവാറ്റുപുഴ : പായിപ്ര സർക്കാർ യു.പി സ്കൂളിലെ സ്കൂൾ കലോത്സവം മേളം- 2024 ന് തുടക്കമായി. മികച്ച നടനുള്ള ഷോർട്ട് ഫിലിം പുരസ്കാരം നേടിയ എൻ.എ സജാദ് കലോത്സവം ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം ജയശ്രീ ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം പി.എച്ച്. സക്കീർ ഹുസൈൻ മുഖ്യപ്രഭാഷണം നടത്തി. വിജയികൾ വാളകം മാർസ്റ്റീഫൻ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന ഉപജില്ലാ കലോത്സവത്തിൽ മത്സരിക്കും. ഹെഡ്മിസ്ട്രസ് വി.എ. റഹീമ ബീവി, അദ്ധ്യാപകരായ കെ.എം .നൗഫൽ, ഗീതു രാജ്, അജിത രാജ്,ജോസി ജോസ്, ദിവ്യ കെ.എം,സലീന എ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.