ആലുവ: അടുക്കള മാലിന്യത്തിന് പരിഹാരമായി ചൂർണിക്കര ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന ബയോവേസ്റ്റ് ബിൻ ജീ ബിൻ ആറാം വാർഡിൽ മൂന്നാം ഘട്ട വിതരണം നടത്തി. തായിക്കാട്ടുകര സഹകരണ ബാങ്ക് ഡയറക്ടർ ടി.ഐ, മുഹമ്മദ് വിതരണോദ്ഘാടനം നടത്തി. വാർഡ് മെമ്പറും ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ മുഹമ്മദ് ഷെഫീക്ക് അദ്ധ്യക്ഷത വഹിച്ചു. ചൂർണിക്കര ഗ്രാമപഞ്ചായത്ത് മാലിന്യ മുക്ത ചൂർണിക്കരക്കായി മൂന്നു വർഷം മുമ്പ് നടപ്പിലാക്കിയ പദ്ധതിയാണ് ബയോവേസ്റ്റ് ബിൻ ജീ ബിൻ. 5300 രൂപ വില വരുന്ന ജീ ബിൻ പഞ്ചായത്ത് സബ്‌സിഡി നൽകി ഗുണഭോക്താവിന് 430 രൂപയ്ക്കാണ് നൽകുന്നത്.