tapal

മൂവാറ്റുപുഴ : ലോക തപാൽ ദിനത്തിൽ മുളവൂർ പഞ്ചായത്ത് രൂപീകരിക്കണമെന്ന അഭ്യർത്ഥനയുമായി മുഖ്യമന്ത്രിക്ക് കത്തയച്ച് വിദ്യാർത്ഥികൾ. മുളവൂർ എം.എസ്.എം സ്കൂളിലെ വിദ്യാർത്ഥികളാണ് പോസ്റ്റൽ കാർഡുകൾ അയച്ചത്. മൂന്നാം ക്ലാസിലെ നൂറോളം കുട്ടികൾ മൂവാറ്റുപുഴ ഹെഡ് പോസ്റ്റ് ഓഫീസിലെത്തിയാണ് മുഖ്യമന്ത്രിക്ക് നിവേദനമയച്ചത്. പോസ്റ്റൽ ദിനത്തിൽ ഹെഡ് പോസ്റ്റ് ഓഫീസിലെത്തിയ കുട്ടികളെയും അദ്ധ്യാപകരെയും ഉദ്യോഗസ്ഥർ സ്വീകരിച്ചു. പോസ്റ്റ് ഓഫീസ് സന്ദർശിച്ച കുട്ടികൾക്ക് പോസ്റ്റ് മാസ്റ്റർ ജീനിഷ് ജോയ് ഓഫീസിന്റെ പ്രവർത്തനം പരിചയപെടുത്തി. പോസ്റ്റ് വുമൺ ശാരി എം. ആർ , അദ്ധ്യാപകരായ മുഹമ്മദ് കുട്ടി , രമ്യാ കെ. ആർ തുടങ്ങിയവർ നേത്രത്വം നൽകി.