kothamangalam
കാട്ടാനകൂട്ടം നശിപ്പിച്ച വീട്ടുപകരണങ്ങൾ

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ മാമലക്കണ്ടത്ത് വീടിന് നേരെ കാട്ടാന ആക്രമണം. വീട്ടുപകരണങ്ങളും കൃഷികളും നശിപ്പിച്ചു. പത്താം വാർഡായ മാമലക്കണ്ടം ചാമപ്പാറയിൽ മാവുംചുവട് ഭാഗത്ത് താമസിക്കുന്ന ഡെനിഷ് ജോസഫിന്റെ വീടാണ്ഇന്നലെ പുലർച്ചെയോടെയെത്തിയ കാട്ടാനക്കൂട്ടം ആക്രമിച്ചത്. വീടിന്റെ ജനാലകളും വാതിലും തകർത്ത കാട്ടാനക്കൂട്ടം വീട്ടുപകരണങ്ങളും മറ്റും നശിപ്പിക്കുകയായിരുന്നു. വീടിനോട് ചേർന്നുള്ള മെഷീൻ പുര തകർക്കുകയും ചെയ്തു. ആക്രമണം നടക്കുമ്പോൾ വീട്ടിൽ ആളുണ്ടായിരുന്നില്ല. തെങ്ങ്, കമുക് തുടങ്ങിയ കൃഷികൾക്കും നാശം വരുത്തിയിട്ടുണ്ട്. ഒരാഴ്ചക്കിടെ മൂന്നാം തവണയാണ് കാട്ടാനക്കൂട്ടമെത്തുന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു.