ആലുവ: ദേശം റൊഗേഷനിസ്റ്റ് അക്കാഡമിയുടെ പുതിയ കെട്ടിട സമുച്ചയം റൊഗേഷനിസ്റ്റ് ഒഫ് ദ ഫാദേഴ്സ് ഒഫ് ക്രൈസ്റ്റ് സഭ സുപ്പീരിയർ ജനറൽ ഫാ. ബ്രൂണോ റമ്പാസ്സോ ഉദ്ഘാടനം ചെയ്തു. എറണാകുളം - അങ്കമാലി അതിരൂപതാ ബിഷപ്പ് മാർ തോമസ് ചക്യേത്ത് ആശീർവാദം നിർവഹിച്ചു. ബെന്നി ബഹനാൻ എം.പി മുഖ്യാതിഥിയായി. റൊഗേഷനിസ്റ്റ് സഭ മേജർ സുപ്പീരിയർ ഫാ. ഷാജൻ പാഴയിൽ, അക്കാഡമി ഡയറക്ടർ ഫാ. വർഗീസ് പണിക്കശേരി, പ്രിൻസിപ്പൽ റീന കാതറിൻ എന്നിവർ സംസാരിച്ചു. ഫാ. ബ്രിസിയോ, ഫാ. അനീഷ് ഐസൻ, ആഗി സിറിൽ, ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയ മുരളീധരൻ, വാർഡ് അംഗങ്ങളായ ഭാവന രഞ്ജിത്, എം.ഐ. ജോമി തുടങ്ങിയവർ പങ്കെടുത്തു. ലബോറട്ടറികളും ക്ലാസ് മുറികളുമുൾപ്പെടെ 42,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ളതാണ് പുതിയ കെട്ടിടം.