കൊച്ചി: മൈ കേരളാ ടൂറിസം അസോസിയേഷന്റെ (എം.കെ.ടി.എ) ഏർപ്പെടുത്തിയ ബെസ്റ്റ് ഹോസ്പിറ്റാലിറ്റി അവർഡുകൾ കേന്ദ്ര ടൂറിസം സഹമന്ത്രി സുരേഷ് ഗോപി സമ്മാനിച്ചു. ഫ്രാഗ്രന്റ് നേച്ചർ മൂന്നാർ (ഫൈവ് സ്റ്റാർ), കൊണ്ടായി റിസോർട്ട് ആലപ്പുഴ (ഫോർ സ്റ്റാർ), ഗ്രീൻ ഹിൽ എസ്റ്റേറ്റ് വാഗമൺ (ത്രീ സ്റ്റാർ) തുടങ്ങിയവയ്ക്കാണ് അവാർഡുകൾ സമ്മാനിച്ചത്.
റെസ്‌പോൺസിബിൽ ടൂറിസംമിഷൻ സൊസൈറ്റി സ്റ്റേറ്റ് കോ ഓർഡിനേറ്റർ രൂപേഷ്‌കുമാർ, ബോബി ചെമ്മണൂർ, നടന്മാരായ നിയാസ്, മനോജ് ഗിന്നസ്, എം.കെ.ടി.എ രക്ഷാധികാരി രവികുമാർ, എ പ്രസിഡന്റ് അനി ഹനീഫ്, സെക്രട്ടറി ദിലീപ്കുമാർ തുടങ്ങിയവർ പങ്കെടുത്തു.