കോതമംഗലം: കോതമംഗലത്ത് ആധുനിക ക്രിമിറ്റോറിയത്തിന്റെ വർക്ക് ടെൻഡർ ചെയ്തതായി മന്ത്രി എം.ബി. രാജേഷ് നിയമസഭയെ അറിയിച്ചു. ആന്റണി ജോൺ എം.എൽ.എയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി. ആധുനിക വാതക ശ്മശാനത്തിന്റെ നിർമ്മാണത്തിനായി 4. 25 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു. കിഫ്ബി ഫണ്ട് ഉപയോഗിച്ചുകൊണ്ട് നിർമ്മിക്കാൻ ഉദ്ദേശിച്ചിട്ടുള്ള ശ്മശാനം പദ്ധതിക്ക് സാങ്കേതികാനുമതി ലഭ്യമാക്കിയാണ് ടെൻഡർ ചെയ്തിരിക്കുന്നത്.