yogam

കുമ്പളങ്ങി: ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രവർത്തകൻ ടോമി വിൻസന്റ് തുണ്ടുപുരയിടത്തിലിന്റെ നിര്യാണത്തിൽ കോൺഗ്രസ് കമ്മിറ്റി സർവകക്ഷി അനുശോചന യോഗം ചേർന്നു. മണ്ഡലം പ്രസിഡന്റ് ജോൺ അലോഷ്യസ് മാളാട്ട് അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറിമാരായ ജോൺ പഴേരി, ദിലീപ് കുഞ്ഞുട്ടി, എക്സിക്യൂട്ടീവ് അംഗം ഷാജി കുറുപ്പശ്ശേരി, സഹകരണ ബാങ്ക് പ്രസിഡന്റ് നെൽസൺ കോച്ചേരി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ. സഗീർ, സി.പി.ഐ നേതാവ് കെ.കെ ഭാസ്കരൻ, സി.പി.എം നേതാവ് ഷാജി, ദളിത് കോൺഗ്രസ് കൊച്ചി നിയോജകമണ്ഡലം പ്രസിഡന്റ് സി.സി ചന്ദ്രൻ, ആന്റണി കോച്ചേരി, ജോണി ഉരുലോത്, പഞ്ചായത്ത് അംഗങ്ങളായ ലിജ തോമസ്, ലില്ലി റാഫേൽ തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി.