
കൊച്ചി: ശബരിമലയിലെ സ്പോട്ട് ബുക്കിംഗ് നിറുത്തിയതിനെതിരെ 15ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്തിന് മുന്നിൽ ധർണ നടത്തുമെന്ന് ശിവസേന സംസ്ഥാന പ്രസിഡന്റ് അഡ്വ. പേരൂർക്കട ഹരികുമാർ പറഞ്ഞു. ശിവസേന സംസ്ഥാന നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ മതതീവ്രവാദം ശക്തമാകുന്നതിന്റെ സൂചനയാണ് പുതിയ ജില്ലയ്ക്കായുള്ള പി.വി. അൻവറിന്റെ അവകാശവാദവും സ്വർണക്കടത്ത് കേസിൽ മതശാസന വേണമെന്ന കെ.ടി. ജലീലിന്റെ പ്രസ്താവനയുമെന്ന് ഹരികുമാർ പറഞ്ഞു.
ഒറ്റശേഖരമംഗലം കൃഷ്ണൻകുട്ടി, ബോസ് തേൻകുറിശി, അഡ്വ. ബിജു വഴയില, വിനു പരവൂർ, സുധീർ ഗോപി, അഡ്വ. സാം ഐസക്, ജോണി സ്റ്റീഫൻ തുടങ്ങിയവർ സംസാരിച്ചു.