shaji
റോഡിൽ പൈപ്പ് പൊട്ടി രൂപപ്പെട്ട ഗർത്തത്തിൽ മുട്ടുകുത്തി നിന്ന് പ്രതിഷേധ സമരം നടത്തുന്ന എം .ജെ. ഷാജി

മൂവാറ്റുപുഴ: വാട്ടർ അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് പൊട്ടി ജലവിതരണം തടസപ്പെട്ടിട്ടും തിരിഞ്ഞ് നോക്കാത്ത ഉദ്യോഗസ്ഥ നടപടിക്കെതിരെ ഒറ്റയാൾ ഷാജിയുടെ മുട്ടുകുത്തി സമരം. നഗരത്തിലെ പ്രധാന റോഡിൽ പൈപ്പ് പൊട്ടി വെള്ളം ഒഴുകി രൂപപ്പെട്ട ഗർത്തത്തിൽ മുട്ടുകുത്തി നിന്നാണ് എം.ജെ. ഷാജി പ്രതിഷേധ സമരം നടത്തിയത് .നഗരത്തിലെ പല മേഖലകളിലും പൈപ്പുകൾ പൊട്ടി ജലവിതരണം തടസപ്പെടാൻ തുടങ്ങിയിട്ട് ദിവസങ്ങളായി. നഗരത്തിലെ നെഹ്റുപാർക്കിന് സമീപം പഴയ പാലം തുടങ്ങുന്നിടത്താണ് ഗർത്തം രൂപപ്പെട്ടതും കുടിവെള്ളം പാഴായിപ്പോകുന്നതും. തൊടുപുഴ, പിറവം ഭാഗത്തേക്ക് പോകുന്നവരുടെ പ്രധാന ബസ് സ്റ്റോപ്പ് ആയതിനാൽ ഇവിടെ ഗതാഗതക്കുരുക്കും രൂക്ഷമാണ്. കാൽനടയാത്രക്കാർക്ക് ചളിയിൽ ചവിട്ടാതെ പോകാൻ പറ്റാത്തസ്ഥിതിയുമായി.

ഇതോടെയാണ് വവാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുടെ അനാസ്ഥയിൽ പ്രതിഷേധിച്ച് ഓട്ടോ തൊഴിലാളിയും സാമൂഹിക പ്രവർത്തകനുമായ വാഴപ്പിള്ളി മുണ്ടയ്ക്കൽ എം.ജെ ഷാജി ഒറ്റയാൾ പ്രതിഷേധം നടത്തിയത്. മുൻ ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

ഇന്നലെ ഉച്ചക്ക് 12 മുതൽ 3 വരെയായിരുന്നു സമരം സമരം അവസാനിപ്പിച്ചത് പാഴായി പോകുന്ന ജലം കപ്പിൽ കോരി കുളിച്ചു കൊണ്ട് പൈപ്പ് നന്നാക്കുന്നതിനുവേണ്ടി നടപടികൾ ഉടൻ ആരംഭിക്കുമെന്ന് വാട്ടർ അതോറിറ്റി അധികൃതർ