
തൃപ്പൂണിത്തുറ: ഇരുമ്പനം നിർമലാംബിക പള്ളിയിൽ പരിശുദ്ധ നിർമലാംബികയുടെ തിരുനാളിന് തുടക്കം കുറിച്ചുകൊണ്ട് ഇടവക വികാരി ഫാ. ജോസഫ് കാരിക്കശ്ശേരി കൊടി ഉയർത്തി. ഇന്ന് വൈകിട്ട് 5ന് പ്രസുദേന്തി വാഴ്‌ച, തിരുനാൾ ദിവ്യബലിക്ക് സഹായ മെത്രാൻ റവ. ഡോ. ആന്റണി വാലുങ്കൽ മുഖ്യ കാർമികത്വം വഹിക്കും. നാളെ രാവിലെ 9.30 ന് ഫാ. തോമസിന്റെ കാർമ്മികത്വത്തിൽ തിരുനാൾ കുർബാന, ഫാ. ആന്റണി ലിജോ ഓടത്തക്കൽ നയിക്കുന്ന വചന പ്രഭാഷണം. തുടർന്ന് കുട്ടികളുടെ ആദ്യ ഭക്ഷണ മൂട്ടൽ, എഴുത്തിനിരുത്ത്, നേർച്ച സദ്യ എന്നിവ ഉണ്ടായിരിക്കും.