മട്ടാഞ്ചേരി: കൊച്ചിൻ പാലിയേറ്റിവ് കെയർ ടീമിന്റെ ആഭിമുഖ്യത്തിൽ ലോക പാലിയേറ്റിവ് ദിനം ഇന്ന് ആചരിക്കും. കരുവേലിപ്പടി രാമേശ്വരം ദേവസ്വം കല്യാണ മണ്ഡപത്തിൽ ഹൈബി ഈഡൻ എം.പി.ഉദ്ഘാടനം ചെയ്യും. പ്രാഗത്ഭ്യം തെളിയിച്ച ഡോക്ടർമാരായ ചിത്ര താര, ഗ്രേസി തോമസ്, ഫെസി ലൂയിസ് ടി, ടി.ആർ വിജയൻ ,റെഹ് ന ആർ., കൗൺസിലർ ബാസ്റ്റിൻ ബാബു എന്നിവരെ ചടങ്ങിൽ ആദരിക്കും. ജസ്റ്റിസ് കെ. ബി. കോശി പുരസ്കാര സമർപ്പണം നടത്തും.