മട്ടാഞ്ചേരി: കരുവേലിപ്പടി ടാഗോർ ലൈബ്രറിയിൽ വായനക്കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നടത്തിയ കഥാകാരനോടൊപ്പം ഒരു സായാഹ്നം എന്ന പരിപാടിയിൽ കഥാകൃത്ത് ജോർജ് ജോസഫ് കെ എഴുത്തനുഭവങ്ങൾ വായനക്കാരുമായി പങ്കുവെച്ചു. കൂലിപ്പണിയെടുത്ത് ജീവിതം തള്ളിനീക്കുന്നതിനിടെ കണ്ടുമുട്ടിയവരാണ് തന്റെ കഥാപാത്രങ്ങളിൽ ഏറെയുമെന്ന് അദ്ദേഹം പറഞ്ഞു. സമദ് പനയപ്പിള്ളി, സിന്ധു രാജേഷ്, ഗിരിജ കാരുവള്ളിൽ, സൈനുദ്ദീൻ, സുൽഫത്ത് ബഷീർ, ഒ.എക്സ്. ബെന്നി, എം.കെ. രാജേഷ് എന്നിവർ അദ്ദേഹത്തിന്റെ വിവിധ കഥകളുടെ ആസ്വാദനം നടത്തി. ലൈബ്രറി പ്രസിഡന്റ് എം.ആർ. ശശി കഥാകാരനെ ആദരിച്ചു. സാഹിത്യ വേദി പ്രസിഡന്റ് സീനാ മാധവൻ അദ്ധ്യഷത വഹിച്ച യോഗത്തിൽ പി.പി.ജയപ്രകാശ്, എം.ആർ. ശശി എന്നിവർ സംസാരിച്ചു.