കോലഞ്ചേരി: കോലഞ്ചേരി ഉപജില്ല ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവൃത്തി പരിചയമേള 15,16 തിയതികളിൽ കണ്ണ്യാട്ട്നിരപ്പ് സെന്റ് ജോൺസ് സ്കൂളിലും ഗവ. ജെ.ബി.എസിലുമായി നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. 15ന് രാവിലെ 10ന് പി.വി. ശ്രീനിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എ.ഇ.ഒ ജി. പ്രീതി പതാക ഉയർത്തും. തിരുവാണിയൂർ പഞ്ചായത്ത് പ്രസിഡന്റ് സി.ആർ. പ്രകാശ് അദ്ധ്യക്ഷനാകും. . 16 ന് വൈകിട്ട് 4ന് സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്യും. വടവുകോട് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് റസീന പരീത് സമ്മാനങ്ങൾ വിതരണം ചെയ്യും.