 
വൈപ്പിൻ: തപാൽവകുപ്പിൽ ജോലി വാഗ്ദാനംചെയ്ത് പണംതട്ടിയ കേസിൽ യുവതി അറസ്റ്റിലായി. എളങ്കുന്നപ്പുഴ മാലിപ്പുറം കർത്തേടം വലിയപറമ്പിൽ മേരി ഡീനയെയാണ് (31) ഞാറക്കൽപൊലീസ് അറസ്റ്റുചെയ്തത്. തപാൽ വകുപ്പിൽ ജോലി ശരിയാക്കിത്തരാമെന്ന് പറഞ്ഞ് ഞാറക്കൽ സ്വദേശിയായ പരാതിക്കാരനെ വിശ്വസിപ്പിച്ച് 1050000 രൂപയും ചക്യാത്ത് സ്വദേശിനിയിൽ നിന്ന് 800000രൂപയും ഇവർ തട്ടിയെന്നാണ് കേസ്. മേരി ഡീനയ്‌ക്കെതിരെ കളമശേരി സ്റ്റേഷനിൽ സമാനകേസ് നിലവിലുണ്ട്.
ഞാറക്കൽ ഇൻസ്‌പെക്ടർ സുനിൽ തോമസിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ എസ്.ഐ അഖിൽ വിജയകുമാർ, എസ്.സി.പി.ഒ ഉമേഷ്, സി.പി.ഒമാരായ വി.കെ. രാഗേഷ്, കെ.സി. ദിവ്യ, കെ.സി. ഐശ്വര്യ, കെ. വേണു എന്നിവരാണ് ഉണ്ടായിരുന്നത്.