photo
സഞ്ചാരയോഗ്യമല്ലാത്ത ഞാറക്കൽ ആറാട്ടുവഴി ഫിഷ് ഫാം റോഡ്

വൈപ്പിൻ: കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ് മുൻ എം.എൽ.എ എസ്. ശർമ പാസാക്കിയ 50 ലക്ഷം രൂപ കൊണ്ട് മുനമ്പം ഹാർബർ എൻജിനീയറിംഗ് വകുപ്പ് സൈഡ് ഭിത്തികെട്ടി മെറ്റൽ വിരിച്ച് നിരത്തിയിട്ടിരിക്കുന്ന ഞാറക്കൽ ആറാട്ടുവഴി ഫിഷ് ഫാം റോഡ് അടിയന്തരമായി സഞ്ചാരയോഗ്യമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. മൂന്ന് വർഷത്തോളമായി വലിയ മെറ്റലുകൾ പൊങ്ങി നില്ക്കുന്നതിനാൽ ഓട്ടോറിക്ഷകൾ ഇതുവഴി വരുന്നില്ല. കുട്ടികൾ സ്‌കൂളിൽ പോകുന്നത് 650 മീറ്ററോളം ദൂരം നടന്നിട്ടാണ്. ആപത് ഘട്ടങ്ങളിൽ ഓട്ടോറിക്ഷ വരാത്തത് മൂലം രോഗി കുഴഞ്ഞുവീണ് മരിച്ച സംഭവവും നടന്നിട്ടുണ്ട്. മത്സ്യത്തൊഴിലാളികളും കൂലിപ്പണിക്കാരും തിങ്ങി താമസിക്കുന്ന മേഖലയിലെ ഈ റോഡ് മാത്രമാണ് എല്ലാവർക്കും ആശ്രയമായിട്ടുള്ളത്.