പറവൂർ: ദക്ഷിണ മൂകാംബിക ക്ഷേത്രത്തിലെ വിജയദശമി ആഘോഷത്തോടനുബന്ധിച്ച് നാളെ പുലർച്ചെ ഒരു മണി മുതൽ വൈകിട്ട് മൂന്ന് വരെ പറവൂർ നഗരത്തിൽ ഗതാഗത നിയന്ത്രണം. ചെറായി, വരാപ്പുഴ ഭാഗത്ത് നിന്ന് കെ.എം.കെ കവലയിലേക്ക് എത്തുന്ന വാഹനങ്ങൾ വടക്കോട്ട് സഞ്ചരിച്ച് മുനിസിപ്പൽ കവല വഴി പോകണം. മൂകാംബിക അമ്പലത്തിന് ചുറ്റുമുള്ള റോഡുകൾ, സെന്റ് ജെർമ്മയിൻസ് റോഡ്, മൂകാംബിക റോഡ് എന്നിവിടങ്ങളിൽ ഗതാഗത നിയന്ത്രണം ഉണ്ടാകും. അമ്പലത്തിലേക്ക് എത്തുന്ന ജനങ്ങളുടെ വാഹനങ്ങൾക്ക് പുല്ലംകുളം ശ്രീനാരായണ ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ട്, കോടതി പരിസരം, സെന്റ് ജെർമയിൻസ് പള്ളി കോമ്പൗണ്ട്, ലിമിറ്റഡ് സ്റ്റോപ്പ് ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.