പറവൂർ: യുവാക്കളെ മർദ്ദിച്ച സംഭവത്തിൽ വലിയപല്ലംതുരുത്ത് ഉറുമ്പത്ത് വീട്ടിൽ ജിയോ പോളിനെ (23) പറവൂർ പൊലീസ് അറസ്റ്റുചെയ്തു. സെപ്തംബർ 29 വൈകിട്ട് മൂന്നോടെ ബൈക്കിലെത്തിയ ജിയോ പോളും സുഹൃത്തും ചേർന്ന് വലിയപല്ലംതുരുത്തിൽ വാടകയ്ക്ക് താമസിക്കുന്ന മരട് സ്വദേശി ആൽഡ്രിൻ തോമസ്, സുഹൃത്ത് ഷിബു എന്നിവരെ ആൽഡ്രിന്റെ വീടിന് സമീപത്ത് വച്ച് ക്രൂരമായി മർദ്ദിച്ചെന്നാണ് കേസ്. സംഭവശേഷം ഇരുവരും ഒളിവിൽപ്പോയി. ജിയോ പോളിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.