പറവൂർ: സമ്പൂർണ ഡിജിറ്റൽ സാക്ഷരത നേടിയ പഞ്ചായത്തായി വടക്കേക്കരയെ പ്രഖ്യാപിച്ചു. പഞ്ചായത്തിന്റെ നേതൃത്വത്തിൽ 20 വാർഡുകളിലും സർ‌വേ നടത്തി കണ്ടെത്തിയ പഠിതാക്കൾക്ക് ആവശ്യമായ പരിശീലനം നൽകിയിരുന്നു. സമ്പൂർണ ഡിജിറ്റൽ സാക്ഷരത പ്രഖ്യാപനം വടക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് രശ്മി അനിൽകുമാർ നിർവഹിച്ചു.