shibu

വൈപ്പിൻ: വാഹനാപകടത്തിൽ പരിക്കേറ്റ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. പള്ളിപ്പുറം പറമ്പാടി അയ്യപ്പന്റെ മകൻ ഷിബുവാണ് ( 50) മരിച്ചത്. കഴിഞ്ഞ മാസം 28 ന് രാവിലെ സംസ്ഥാന പാതയിൽ മുനമ്പം കച്ചേരിപ്പടി ഭാഗത്തായിരുന്നു അപകടം. ഷിബു ഓടിച്ചിരുന്ന സ്‌കൂട്ടറിൽ കൊറിയർ വാൻ വന്ന് ഇടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു. ഇന്നലെയാണ് മരിച്ചത് . സംസ്‌കാരം ഇന്ന് നടക്കും. ഭാര്യ: സരിത. മക്കൾ: ആർഷ , അനന്തു കൃഷ്ണൻ.