കൊച്ചി: ദേശീയപാത 66ലെ പുതിയ റോഡിന്റെ ചേരാനല്ലൂർ സിഗ്‌നൽ ജംഗ്ഷനുസമീപമുള്ള നിർമാണസ്ഥലത്ത് നിന്ന് മോഷണം നടത്തിയ രണ്ടുപേർ പിടിയിൽ. ബംഗാൾ സ്വദേശി സലിം അക്തർ (28), ഡൽഹി സ്വദേശി സഹിൻ സേഖ് (24) എന്നിവരാണ് പിടിയിലായത്. വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം. കൊടുങ്ങല്ലൂർ മുതൽ ഇടപ്പള്ളിവരെയുള്ള ഭാഗം നിർമിക്കാൻ കരാർ എടുത്തിരിക്കുന്ന ഓറിയന്റൽ സ്ട്രക്ചറൽ എൻജിനിയേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ നിർമ്മാണസ്ഥലത്തുനിന്ന് 11,000 രൂപയുടെ ഇരുമ്പുസാധനങ്ങളും ജനറേറ്റർ ബാറ്ററിയുമാണ് മോഷ്ടിച്ചത്. ദേശീയപാതയുടെ സമീപത്തുനിന്നാണ് ഇരുവരും പിടിയിലായത്.