
തൃപ്പൂണിത്തുറ: എരൂർ വെസ്റ്റ് ഗീതാലയത്തിൽ കെ. ഗോപിനാഥൻ നായർ (കെ.ജി. നായർ, 104) നിര്യാതനായി. ഇന്ത്യൻ നേവിയിൽ ചീഫ് ഇൻസ്ട്രക്ടറായിരുന്നു. തൃപ്പൂണിത്തുറയിലെ പ്രഥമ ക്ഷീര സൊസൈറ്റി അംഗമായിരുന്നു.
നേവി വാർ ടാക്ടിക്കൽ സ്കൂൾ ചീഫ് ഇൻട്രക്ടറായാണ് വിരമിച്ചത്.
രണ്ടാം ലോക മഹായുദ്ധ കാലത്ത് യുദ്ധക്കപ്പലിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
പത്മനാഭപുരം കോട്ടക്കകത്ത് സുബ്രഹ്മണ്യ വിലാസത്തിൽ ലക്ഷ്മിയമ്മാളിന്റെയും കാളിപ്പിള്ളയുടെയും മകനാണ്.
സംസ്കാരം ഇന്ന് ഉച്ചയ്ക്ക് മൂന്നിന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ സി.കെ. ഭാർഗവിയമ്മ. മക്കൾ: ഗീതാകുമാർ ഗിരിധരൻ, ഡോ. ഗംഗാധരൻ, ഗായത്രീ ശശിധരൻ, ഡോ. ബി.ജി. ഗോകുലൻ, പരേതനായ ഗോപകുമാർ. മരുമക്കൾ: പരേതനായ എം.എസ്. കുമാർ (തിരുവല്ല), ഉഷ ഗിരിധരൻ, ഡോ.ഗിരിജ ഗംഗാധരൻ, എം. ശശിധരമേനോൻ, ശാന്തി ഗോകുൽ.