y

തൃപ്പൂണിത്തുറ: ഇരുമ്പനം മകളിയം മിനി റസിഡന്റ്സ് അസോസിയേഷന്റെ വാർഷിക പൊതുയോഗം ട്രൂറ ചെയർമാൻ വി.പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. അസോ. പ്രസിഡന്റ് ടി. ചന്ദ്രശേഖരൻ അദ്ധ്യക്ഷനായി. ട്രൂറ മേഖല സെക്രട്ടറി എം.എസ്. നായർ, എസ്. വിക്രമൻ നായർ, ജയ രാജീവ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ടി. ചന്ദ്രശേഖരൻ (പ്രസിഡന്റ്), ടി.കെ. സ്റ്റെഫി (വൈസ് പ്രസിഡന്റ്), എസ്. വിക്രമൻ നായർ (സെക്രട്ടറി), ഷാജി കെ. പോൾ (ജോ. സെക്രട്ടറി), ജയ രാജീവ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.