അങ്കമാലി: അങ്കമാലി അർബൻ സഹകരണ ബാങ്ക് തട്ടിപ്പിനെതിരെ സി.പി.ഐ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സമരപ്രചാരണ കാൽനടജാഥ നടത്തി. നീലേശ്വരത്ത് നിന്ന് ആരംഭിച്ച ജാഥ അങ്കമാലിയിൽ സമാപിച്ചു. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയും മുൻ എം.എൽ.എയുമായ എൽദോ എബ്രഹാം ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി എം. മുകേഷ് അദ്ധ്യക്ഷനായി. ശാരദ മോഹനൻ, എം.എം. ജോർജ്, എം.എസ്. ചന്ദ്രബോസ്, ജോസഫ് ചിറയത്ത് എന്നിവർ സംസാരിച്ചു. എം.എം. പരമേശ്വരൻ,സി.കെ. ബിജു, ടി.ഡി. വിശ്വനാഥൻ, സീലിയ വിന്നി, ഒ.ജി. കിഷോർ, റീന ഷോജി, ഗോപകുമാർ കാരിക്കോത്ത്, കെ.പി. പോളച്ചൻ, കെ.കെ. വേണു, വി.എസ്. ജയൻ, പി.എസ്. ആഗസ്തി എന്നിവർ നേതൃത്വം നൽകി.