അങ്കമാലി: എൻ.എഫ്.പി.ഇ അങ്കമാലി മേഖലാ കൺവെൻഷൻ അങ്കമാലി പോസ്റ്റോഫീസ് പരിസരത്ത് ചേർന്നു. ജി.ഡി.എസ് യൂണിയൻ ആലുവ ഡിവിഷൻ സെക്രട്ടറി എം.ജെ. ജോർജ് ഉദ്ഘാടനം ചെയ്തു. കെ.എസ്. ഷിബി അദ്ധ്യക്ഷത വഹിച്ചു. പി ത്രീ യൂണിയൻ ഡിവിഷൻ സെക്രട്ടറി വി.ആർ. അനൂപ്, എൻ.പി. ലാലൻ, കെ.എസ്. സലീഷ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി എ.ആർ. സുബ്രഹ്മണ്യൻ (ചെയർമാൻ), കെ.എസ്. ഷിബി (വൈസ് ചെയർമാൻ), ടി.ജെ. ബിജു (കൺവീനർ), ടോണി പോൾ (ജോയിന്റ് കൺവീനർ), എ. ആദർശ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.