ആലുവ: എൻ.എസ്.എസ് ആലുവ താലൂക്ക് യൂണിയൻ കുട്ടമശേരി കരയോഗം വാർഷിക പൊതുയോഗം താലൂക്ക് യൂണിയൻ പ്രസിഡന്റ് എ.എൻ. വിപിനേന്ദ്രകുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌ ശ്രീനിവാസൻ അദ്ധ്യക്ഷനായി. സെക്രട്ടറി അനിൽകുമാർ, മേഖല കൺവീനർ എ.ആർ. അനിൽകുമാർ, വി.എസ്. സുകുമാരൻ, പി.ആർ. രഞ്ജിത്കുമാർ, ഈശ്വരി അയ്യപ്പൻ, വാസന്തി ശ്രീനിവാസൻ, വിനിത ശ്രീരാജ് എന്നിവർ സംസാരിച്ചു. വൈകിട്ട് 5 മണിക്ക് ദേശീയ ഗാനം ആലപിച്ച് പൊതുയോഗം അവസാനിപ്പിച്ചു.