 
ആലുവ: അയ്യങ്കാളി കൾച്ചറൽ ട്രസ്റ്റിലെ 12 കോടി രൂപയുടെ അഴിമതിക്കെതിരെ നിയമപരമായും ജനാധിപത്യപരമായും പോരാടുമെന്ന് അയ്യങ്കാളി കൾച്ചറൽ ട്രസ്റ്റ് സംരക്ഷണ സമിതി സംസ്ഥാന കൺവീനർ ബൈജു കലാശാല പറഞ്ഞു. സമിതി ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പട്ടിക ജനവിഭാഗങ്ങളുടെ പുരോഗതിക്കായി കെ.പി.എം.എസിന്റെ നേതൃത്വത്തിൽ 2013ൽ രൂപീകരിച്ചതാണ് ട്രസ്റ്റ്. ട്രസ്റ്റിനായി കെ.പി.എം.എസ് കുടുംബങ്ങളിൽ നിന്ന് കോടികളാണ് സമാഹരിച്ചിട്ടുള്ളത്.
അഴിമതിക്കെതിരെ സമിതിയുടെ നേതൃത്വത്തിൽ ഇ.ഡിക്കും വിജിലൻസിനും പരാതി നൽകിയിട്ടുണ്ടെന്നും ബൈജു പറഞ്ഞു.
പ്രശോഭ് ഞാവേലി അദ്ധ്യക്ഷത വഹിച്ചു. രമേഷ് പുന്നക്കാടൻ, ഉണ്ണികൃഷ്ണൻ തൊടുപുഴ, എം.എസ്. സിനോജ്, രാജൻ തിരുമാറാടി, ശശി കുഞ്ഞുമോൻ, സന്തോഷ് മംഗലത്ത്നട, എൻ.കെ. ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
ആലുവ മഹനാമി ഹോട്ടലിൽ യോഗം നടക്കുമ്പോൾ പുറത്ത് പുന്നല ശ്രീകുമാറിന്റെ അനുയായികൾ നിരീക്ഷണത്തിനായി എത്തിയിരുന്നു. ആരെല്ലാം പങ്കെടുക്കുമെന്നറിയാണ് നിരീക്ഷകരെത്തിയത്.