
കൊച്ചി: എച്ച്.ഡി.എഫ്.സി ബാങ്കിന്റെ ഇരുചക്ര വാഹന ലോൺ നൽകുന്ന തൊഴിലാളികൾ ശമ്പള പരിഷ്‌കരണം ആവിശ്യപ്പെട്ട് സമരം തുടങ്ങി. ന്യൂ ജനറേഷൻ ബാങ്ക് ആൻഡ് ഇൻഷ്വറൻസ് എംപ്ലോയീസ് യൂണിയന്റെ നേതൃത്വത്തിലാണ് ബാങ്കിന്റെ കോർപ്പറേറ്റ് ഓഫീസിന് മുന്നിൽ സമരം.
ർഘനാൾ തൊഴിലെടുത്തവർക്ക് അർഹമായ ശമ്പള വർദ്ധനവ് അനിവാര്യമാണ്. അർഹിക്കുന്ന അവകാശങ്ങൾ ലഭിക്കും വരെ തൊഴിലാളികൾ സമരം തുടരുമെന്നും യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി സി.എസ്. വിനോദ് പറഞ്ഞു. തൊഴിലാളികളെ സമരത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ഓഡിറ്റ് പ്രശ്‌നത്തിന്റെ പേരിൽ ശമ്പളം തടഞ്ഞുവച്ച മാനേജ്‌മെന്റിന്റെ തീരുമാനം പ്രതിഷേധാർഹമാണെന്നും വിനോദ് പറഞ്ഞു.