 
ആലുവ: അൻവർ പാലിയേറ്റീവ് കെയർ സെന്ററും ജില്ല പാലിയേറ്റീവ് കെയർ കൺസോർഷ്യവും സംയുക്തമായി സംഘടിപ്പിച്ച ലോക പാലിയേറ്റീവ് കെയർ ദിനാചരണം ഡിവൈ.എസ്.പി. ടി.ആർ. രാജേഷ് ഉദ്ഘാടനം ചെയ്തു.
ആലുവ സെന്റ് സേവ്യേഴ്സ് കോളേജിലെയും എടത്തല കെ.എം.ഇ.എ കോളേജിലെയും എൻ.എസ്.എസ്. വോളണ്ടിയർമാർ ശേഖരിച്ച മെഡിക്കൽ കിറ്റ് അൻവർ പാലിയേറ്റീവ് കെയർ പ്രസിഡന്റ് ഡോ. സി.എം. ഹൈദരാലി ഏറ്റുവാങ്ങി. ഡോ. ടോണി ഫെർണാണ്ടസ്, ജോബി തോമസ്, ഇ.എ. ഷബീർ, അഡ്വ. ഇസ്മയിൽഖാൻ, അസീസ് അൽബാബ്, അലികുഞ്ഞ്, കെ.ജെ. ജോസഫ്, സി.എം. സലിം, ഇ.എ. ബഷീർ, ഫ്രെഡി സൈമൻ, ഡോ. വിജയകുമാർ, സലാം മൗലവി, ഹംസക്കോയ, ഡോ. മിലൻ ഫ്രാൻസ്, ഡോ. നീനൂ റോസ് എന്നിവർ പ്രസംഗിച്ചു.