ചോറ്റാനിക്കര: ആമ്പല്ലൂർ പുല്ലേരിപ്പുറം ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ വിജയദശമി നാളിൽ രാവിലെ 8ന് ക്ഷേത്രം മേൽശാന്തി സരസ്വതി പൂജ നടത്തി വിദ്യാരംഭത്തിന് തുടക്കം കുറിച്ചു. സംഗീത അധ്യാപകൻ ചേർത്തല ശ്രീകുമാർ, അധ്യാപകനായ എം.ജി. അജിമോൻ, ആട്ട കഥാകൃത്ത് വിജയൻ കമ്മട്ടത്ത് എന്നിവർ കുരുന്നുകളുടെ നാവിൽ ആദ്യക്ഷരം കുറിച്ചു. ആമ്പല്ലൂർ അമ്പാടി വിജയകുമാർ, സന്തോഷ് കുമാർ എന്നിവരുടെ സംഗീതാർച്ചന നടന്നു. തൃപ്പൂണിത്തുറ ശശികുമാർ (മൃദംഗം), വിജയൻ കമ്മട്ടത്ത് (തബല) എന്നിവർ പക്കമേളം ഒരുക്കി.