
കൊച്ചി: 14 പവന്റെ സ്വർണം കെട്ടിയ 108 രുദ്രാക്ഷങ്ങളുടെ മാല എറണാകുളത്തപ്പന് സമർപ്പിച്ച് ഭക്തൻ. പത്ത് ലക്ഷത്തോളം വിലവരും. എറണാകുളം സ്വദേശിയായ വ്യവസായിയാണ് പുട്ടപർത്തിയിലെ സത്യസായി ആശ്രമത്തിൽ നിന്ന് ലഭിച്ച രുദ്രാക്ഷങ്ങൾ സ്വർണം കെട്ടി എറണാകുളം ശിവക്ഷേത്രത്തിൽ സമർപ്പിച്ചത്. ഈ മാല ഭഗവാന് നിത്യവും ചാർത്തുമെന്ന് ദേവസ്വം ഓഫീസർ അഖിൽ ദാമോദരൻ പറഞ്ഞു.