പിറവം: പിറവം – കൂത്താട്ടുകുളം കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ നിന്നുള്ള ദീർഘദൂര സർവീസുകളടക്കം നിർത്തിവെച്ചത് പുന:സ്ഥാപിക്കണമെന്ന് നിയമസഭയിലെ ചോദ്യോത്തരവേളയിൽ ഗതാഗത വകുപ്പ് മന്ത്രിയോട് അനൂപ് ജേക്കബ് എം.എൽ.എആവശ്യപ്പെട്ടു. യാത്രക്കാർ ഏറെ യാത്രാക്ലേശം നേരിടുന്നുവെന്നും നിരവധി നിവേദനങ്ങൾ നൽകിയെങ്കിലും നടപടികൾ ഒന്നും സ്വീകരിച്ചില്ലെന്നും എം.എൽ.എ പറഞ്ഞു. എല്ലാ ദീർഘ ദൂര ബസുകളും കൂത്താട്ടുകുളം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ കയറ്റണം. ഗതാഗത ക്ലേശം പരിഹരിക്കുന്നതിനും പുതിയ ബസ് സർവീസുകൾ ആരംഭിക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു. നിർത്തലാക്കിയ സർവീസുകൾ പുനരാരംഭിക്കുന്നത് പരിശോധിച്ച ശേഷം നടപടികൾ സ്വീകരിക്കാമെന്ന് മന്ത്രി നിയമസഭയെ അറിയിച്ചു.